
ചെങ്ങന്നൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ സമ്പൂര്‍ണ്ണ ശുചീകരണത്തിനായി നഗരസഭ പുതിയതായി ബ്രാന്‍ഡഡ് കമ്പിനിയുടെ ആധുനീക 10 പുല്ലുവെട്ടി യന്ത്രങ്ങള്‍ വാങ്ങി. രണ്ടുമാസത്തിനുള്ളില്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലേയും വഴിയോരങ്ങള്‍ ശുചീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. നഗരസഭയുടെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ പുല്ലുവെട്ടി യന്ത്രങ്ങള്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയത്. ശുചീകരണത്തിന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖേന എല്ലാ മാസവും ഒരു മാസത്തില്‍ 10 പേര്‍ മുഖേന ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. ഇതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി പൂര്‍ത്തീകരിക്കാന്‍ നഗരസഭയ്ക്ക് കഴിയും. പുല്ലുവെട്ടി യന്ത്രങ്ങള്‍ മുഖേനയുള്ള വഴിയോരങ്ങളുടെ പൂര്‍ണ്ണമായ ശുചീകരണത്തിലേയ്ക്ക് പോകുമ്പോള്‍ സമയം ലാഭിച്ച് ശുചീകരണ തൊഴിലാളികളെ കൂടുതലായി മറ്റു പൊതുശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും കഴിയും. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് പുല്ലുവെട്ടി യന്ത്രങ്ങള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിജോ ജോണ്‍ ജോര്‍ജ്, കൗണ്‍സിലര്‍മാരായ സൂസമ്മ ഏബ്രഹാം, സിനി ബിജു, വി.എസ്. സവിത, എസ്. സുധാമണി, ഓമന വര്‍ഗീസ്, നഗരസഭ സെക്രട്ടറി റ്റി.വി. പ്രദീപ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശ്വതി ജി. ശിവന്‍ എന്നിവര്‍പ്രസംഗിച്ചു.











